താമരശേരി:ക്ഷേമ പെൻഷൻ കൈക്കൂലിയല്ല അഭിമാനമാണ്, ലൈഫ് വ്യാമോഹമല്ല യാഥാർത്ഥ്യമാണ് എന്ന മുദ്രാവാക്യം ഉയർത്തി കർഷക തൊഴിലാളി യൂണിയൻ അമ്പായത്തോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആത്മാഭിമാന സദസ്സ് സംഘടിപ്പിച്ചു.
കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ആർ. പി.ഭാസ്ക്കര കുറുപ്പ് ഉദ്ഘാടനം ചെയ്തു. വി.സി.രാജൻ അധ്യക്ഷത വഹിച്ച എ.പി.സജിത്ത്, ടി.സി. വാസു, കെ. ആർ.ബിജു, കെ.സി. ലെനിൻ, വി.ജെ.ഇമ്മാനുവൽ പി.കെ. ദിനേശൻ, ജയപ്രകാശൻ എന്നിവർ പ്രസംഗിച്ചു.
ക്യാപ്ഷൻ -കർഷക തൊഴിലാളി യൂണിയൻ അമ്പായത്തോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ. സംഘടിപ്പിച്ച ആത്മാഭിമാന സദസ്സ്
കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ആർ. പി.ഭാസ്ക്കര കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു.