താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും ആവശ്യമായ സംരക്ഷണം ഒരുക്കാൻ യൂത്ത് ബ്രിഗേഡ് തയ്യാറാണെന്ന് DYFI നേതാക്കൾ ഡോക്ടർമാരെ അറിയിച്ചു.ഡോക്ടർമാരുടെ വികാരത്തിന് ഒപ്പമാണ് സംഘടന എന്നും, എന്നാൽ മലയോര മേഖലയിലെ പാവപ്പെട്ട രോഗികളുടെ ചികിത്സ നിഷേധിക്കുന്ന രൂപത്തിലേക്ക് സമരം കൊണ്ടു പോകരുതെന്നും DYFI നേതാക്കൾ ഡോക്ടർമാരുടെ സംഘടനാ നേതാക്കളോട് ആവശ്യപ്പെട്ടു.
സമരം ജനങ്ങളോടല്ലെന്നും, ന്യായമായ ആവശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായിരുന്നെന്നും, തങ്ങൾ മുന്നോട്ട് വെച്ച ആവശ്യങ്ങളോട് സർക്കാർ അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും KGMO നേതാവ് ഡോ.കിരൺ മനു പറഞ്ഞു.ഇനി മുതൽ ആശുപത്രിയുടെ പ്രവർത്തനം സാധാരണ രീതിയിൽ ആയിരിക്കുമെന്നും, കാഷ്യാലിറ്റിയിൽ ഗുരുതരാവസ്ഥയിൽ എത്തുന്നവരെ മാത്രമേ പരിശോധിക്കുകയുള്ളൂവെന്നും, മറ്റു രോഗികൾക്കായി പകരം സംവിധാനം ഒരുക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.