E ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് പിഴകളിൽ യഥാസമയം അടയ്ക്കാത്തതും നിലവിൽ കോടതിയുടെ പരിഗണയിൽ ഉള്ളതുമായ ചാലാനുകളിൽ പ്രോസിക്യൂഷൻ നടപടിക്കു ശുപാർശ ചെയ്തിട്ടുള്ളവയെ ഒഴിവാക്കി, ബാക്കിയുള്ള ചലാനുകൾ തീർപ്പാക്കുന്നതിനായി താമരശ്ശേരി പോലീസ് സബ്ഡിവിഷനിൽ 23.10.25 തിയ്യതി താമരശ്ശേരി പോലീസ് സ്റ്റേഷനിലും 24.10.25 തിയ്യതി മുക്കം പോലീസ് സ്റ്റേഷനിലും E ചെല്ലാൻ അദാലത് സംഘടിപ്പിക്കുന്നു. താമരശ്ശേരി പോലീസ് സ്റ്റേഷനിൽ 23.10.25 തിയ്യതി കാലത്ത് 10.00 മണിമുതൽ വൈകീട്ട് 5.00മണിവരെയും മുക്കം പോലീസ് സ്റ്റേഷനിൽ 24.10.25 തിയ്യതി 10.00 മണിമുതൽ വൈകീട്ട് 5.00 മണിവരെയും നടക്കുന്ന അദാലത്തിൽ പൊതുജനങ്ങൾക്ക് ATM കാർഡ് വഴിയും UPI സൗകര്യം വഴിയും പിഴ അടക്കാവുന്നതാണ്. പിഴ പണമായി സ്വീകരിക്കുന്നതല്ല.