കോതമംഗലത്ത് നിന്നും, സുൽത്താൻ ബത്തേരിക്ക് പോകുന്ന KSRTC സൂപ്പർഫാസ്റ്റ് ബസ്സിലാണ് സംഭവം.കോഴിക്കോട് നിന്നും പിന്തുടരുന്ന ഗരുഡ എന്ന സ്വകാര്യ ബസ്സ് പല സ്ഥലങ്ങളിൽ നിന്നും മറികടക്കാൻ നോക്കി അപകട സാഹചര്യം സൃഷ്ടിച്ചതായി KSRTC യിലെ യാത്രക്കാർ പറയുന്നു. താമരശ്ശേരിയിൽ നിന്നും ബത്തേരിയിലേക്ക് ടിക്കറ്റ് എടുത്ത സൗമിനി (75) നാണ് പരുക്കേറ്റത്.
ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ബസ്സിൻ്റെ ഡോർ അടഞ്ഞു കിടന്നതിനാൽ യാത്രക്കാരി പുറത്തേക്ക് വീഴാതെ രക്ഷപ്പെട്ടു, പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ബസ് യാത്ര തുടർന്നു.പരുക്കേറ്റവരുടെ ബന്ധുക്കൾ കൂടെയുണ്ട്. താമരശ്ശേരിയിൽ മരണാന്തര ചടങ്ങിൽ എത്തിയതായിരുന്നു പര
ക്കേറ്റ സൗമിനി.
ബന്ധുക്കൾ കൂടെയുണ്ട്. താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് സമീപം വെച്ചായിരുന്നു അപകടം