സുരക്ഷ പെയിൻ &പാലിയേറ്റീവ് പരപ്പൻപോയിൽ മേഖല കിടപ്പ് രോഗികൾക്ക് കൈത്താങ്ങാവാൻ ഫെബ്രുവരി 15,16 തിയ്യതികളിലായി അണ്ടോണയിൽ വെച്ച് നടക്കുന്ന ജില്ലാ വോളി 2026 വിജയിപ്പിക്കുന്നതിനായി അണ്ടോണയിൽ വെച്ച് നടന്ന സ്വാഗതസംഘ രൂപീകരണയോഗവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി ഉദ്ഘാടനം ചെയ്തു. സുരക്ഷ മേഖല ചെയർമാൻ പി. ഗോപാലൻ അധ്യക്ഷൻ ആയിരുന്നു.
വാർഡ് മെമ്പർമാരായ രത്‌നവല്ലി, ബാബു കുടുക്കിൽ, ജ്യോതി. കെ. സി, ഹാഫിസ് റഹ്മാൻ, പി. വിനയകുമാർ, ബിൽജു, സി.കെ. അബ്ദുറഹ്മാൻ, അബ്ദുൽ സിയാദ്,പി. രൂപേഷ്, ഒ. പി. ഉണ്ണി എന്നിവർ സംസാരിച്ചു മേഖല കൺവീനർ വി. ലിജു സ്വാഗതവും ട്രഷറർ കെ. പി. ഹരിദാസൻ നന്ദിയും പറഞ്ഞു. 501 അംഗ സംഘടക സമിതി രൂപീകരിച്ചു. റസീന സിയാലി, കാരാട്ട് റസാഖ് എക്സ് എം.ൽ. എ, രത്‌നവല്ലി, ബാബു കുടുക്കിൽ, ജ്യോതി. കെ. സി, അഷ്‌റഫ് പി. സി എന്നിവർ രക്ഷാധികാരികളായും
ഇ. കെ. കിഷോർ കുമാർ (മുൻ ദേശീയ വോളി ക്യാപ്റ്റൻ )ചെയർമാൻ. അബ്ദുൽ സിയാദ് വർക്കിംഗ് ചെയർമാൻ
വൈസ് ചെയർമാൻ :-
ഹാഫിസ് റഹ്മാൻ, സി. കെ. അബ്ദുറഹിമാൻ, അബ്ദുൽ അസീസ്. പി. സി,ഉസ്സയിൻകുട്ടിഹാജി, ഡോ.മോയിൻകുട്ടി, ടി. കെ. ബൈജു, അജി ജോർജ്
ജനറൽ കൺവീനർ - വി. ലിജു
കൺവീനർമാർ -
പി. വിനയകുമാർ, പി. ഗോപാലൻ, ബിൽജു, ഒ. പി. ഉണ്ണി, പി. രൂപേഷ്, വിജയകുമാർ. കെ. പി, അൻവർ ഹാജി
ട്രഷറർ -
കെ. പി. ഹരിദാസൻ