കൽപ്പറ്റ: വയനാട് വൈത്തിരിയിൽ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സൂപ്പർ മാർക്കറ്റ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്‌തു .കുട്ടി വിവരം വീട്ടിൽ അറിയിക്കുകയായിരുന്നു. കുടുംബം പൊലീസിൽ പരാതി നൽകിയതോടെയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു. മിഠായി വാങ്ങാൻ ചുണ്ടേൽ ടൗണിലുള്ള തനിമ സൂപ്പർ മാർക്കറ്റിലെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ഇയാൾ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു.
ചുണ്ടേൽ, കാരികത്ത് വീട്ടിൽ, കെ.എം. അഷ്റഫ്(54)നെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്‌തത്. ജനുവരി 27നാണ് കേസിനാസ്‌പദമായ സംഭവം നടന്നത് സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.