Trending

കളഞ്ഞു കിട്ടിയ ആഭരണത്തെ ചൊല്ലി താമരശ്ശേരി ചായക്കടയിൽ സംഘർഷം;ജീവനക്കാരന് പരുക്ക്.



താമരശ്ശേരി പഴയ സ്റ്റാൻ്റിൽ പ്രവർത്തിക്കുന്ന ലൈവ് കഫേ എന്ന ചായക്കടയിലാണ് ഇന്നലെ രാത്രി സംഘർഷമുണ്ടായത്.കടയിലെ ജീവനക്കാരനായ താമരശ്ശേരി ചുടലമുക്ക് താമസിക്കും ബിനേഷ് (46) നാണ് പരക്കേറ്റത്.പരപ്പൻ പൊയിൽ സ്വദേശിയായ കല്ലുവെട്ട് കുഴിയിൽ നാസറാണ് മർദ്ദിച്ചതെന്ന് ബിനേഷ് പറഞ്ഞു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ബിനേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിന് കാരണമായി പറയുന്നത് ഇങ്ങനെ.
കഴിഞ്ഞ മാസം പതിനാലാം തിയ്യതി നാസറിന് ബിനേഷ് ജോലി ചെയ്യുന്ന കടക്കു മുന്നിൽ നിന്നും  ഒരു ബ്രേസ് ലറ്റ് കളഞ്ഞുകിട്ടിയിരുന്നു, ഈ ആഭരണം ഉടമ വന്ന് അന്വേഷിച്ചാൽ തിരികെ നൽകണമെന്ന് പറഞ്ഞ് ബിനേഷിനെ ഏൽപ്പിച്ചു,  ആഭരണം കളഞ്ഞുകിട്ടിയ വിവരം കടക്കു മുന്നിൽ
 പേപ്പറിൽ എഴുതി ഒട്ടിക്കണമെന്നും നിർദ്ദേശിച്ചു.

എന്നാൽ കടക്ക് മുന്നിൽ എഴുതി പ്രദർശിപ്പിക്കാൻ ബിനേഷ് തയ്യാറായിരുന്നില്ല. പിന്നീട് ഓരോ തവണ നാസർ കടയിൽ എത്തുംമ്പോഴും ആഭരണത്തിൻ്റെ ഉടമ എത്തിയോ എന്ന് അന്വേഷിക്കും, എന്നാൽ എത്തിയില്ല ആഭരണം കടയിൽ ഉണ്ടെന്ന് മറുപടി നൽകും, ഏതാനും ദിവസം മുമ്പ് അന്വേഷിച്ചപ്പോൾ ആഭരണം പോലീസിൽ ഏൽപ്പിച്ചതായി ബിനേഷ് നാസറിനോട് പറഞ്ഞു.ഇതേ പറ്റി നാസർ തിരക്കിയപ്പോൾ പോലീസ് സ്റ്റേഷനിൽ നൽകിയിട്ടില്ല എന്ന് വ്യക്തമായി.

തുടർന്ന് കഴിഞ്ഞ ദിവസം കടയിൽ എത്തി ആഭരണം എന്തു ചെയ്തു എന്ന് അന്വേഷിച്ചപ്പോൾ അത് സ്വർണമല്ല ,മുക്കുപണ്ടമാണ് അതിനാൽ കളഞ്ഞു എന്ന് ബിനേഷ് മറുപടി നൽകി, ഇത് ഇഷ്ടമാവാത്ത നാസർ നിന്നെ ഞാൻ വെറുതെ വിടില്ലയെന്ന് പറഞ്ഞ് കടയിൽ നിന്നും ഇറങ്ങി.
തുടർന്ന് ഇന്നലെ രാത്രി വീണ്ടും കടയിലെത്തിയ നാസറും, ബിനേഷുമായി ആഭരണത്തെ ചൊല്ലി തർക്കമായി, ഇതു പിന്നീട് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.
ബിനേഷിൻ്റെ ചെവിക്ക് കടിയേറ്റു, രണ്ടു പല്ലുകൾ ഇളകി, ദേഹമാസകലം മർദ്ദനവുമേറ്റു. നാസറിൻ്റെ കൈക്ക് കടിയേറ്റ് മുറിവേറ്റിട്ടുണ്ട്. താമരശ്ശേരി പോലീസ് ആശുപത്രിയിൽ എത്തി ബിനേഷിൻ്റെ മൊഴി രേഖപ്പെടുത്തി.ഈ സമയം ബിനേഷിൻ്റെ മാതാവ് ഒരു ആഭരണം പോലീസിനെ ഏൽപ്പിച്ചെങ്കിലും പരിശോധനയിൽ അത് സ്വർണമായിരുന്നില്ല.
നാസർ ബിനേഷിനെ ഏൽപ്പിച്ചത് സ്വർണാഭരണമായിരുന്നെന്നും, ഇതിൻ്റെ ദൃശ്യങ്ങൾ കടയിലെ CCtv യിൽ ഉണ്ടെന്നും ആഭരണം കളഞ്ഞുകിട്ടിയ ദിവസത്തെ ദൃസാക്ഷികൾ പറയുന്നുണ്ട്.
CCtv പരിശോധനക്ക് ശേഷം മാത്രമേ കളഞ്ഞുകിട്ടിയ സ്വർണം തന്നെയാണോ പോലീസിനെ ഏൽപ്പിച്ചെതെന്ന്   വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post