കുപ്പായക്കോട്:കുപ്പായക്കോട് സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വി.യൗസേപ്പിതാവിന്റെയും പരി.കന്യകമറിയത്തിന്റെയും വി.സെബാസ്ത്യനോസിന്റെയും തിരുനാൾ ആഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇടവക വികാരി ഫാ.ജെയിംസ് കുഴിമറ്റത്തിൽ കൊടിയുയർത്തി പരേതതാത്മാക്കളെ അനുസ്മരിച്ചു സെമിത്തേരിലേക്ക് പ്രദക്ഷിണം നടത്തി.ത്രിതല പഞ്ചായത്തിൽ തിരഞ്ഞെടുക്കപെട്ടവരും വിവാഹത്തിന്റെ സുവർണ്ണ ജുബിലീ ആഘോഷിക്കുന്ന ദമ്പതിമാരെയും ആദരിച്ചു.തിരുവനന്തപുരം സംഘകേളിയുടെ നാടകവും നടത്തി.
ഇന്ന് വൈകുന്നേരം റവ.ഫാ.ജിതിൻ പുൽപ്പേലിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും കൈപ്പുറം വിശുദ്ധ ദിവസഹായം പിള്ള നഗറിലേക്ക് പ്രദക്ഷിണവും അതിനു ശേഷം വാദ്യമേളങ്ങളും ഉണ്ടായിരിക്കും.
ഞായറാഴ്ച്ച രാവിലെ 9:30ന് റവ.ഫാ.ജോൺ പള്ളിക്കാവയലിന്റെ നേതൃത്വത്തിൽ ആഘോഷമായ തിരുനാൾ റാസകുർബാനയും തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.തിരുനാളാഘോഷങ്ങൾക്ക് കൈക്കാരന്മാരായ രാജു ചൊള്ളാമഠത്തിൽ,ഫ്രാൻസിസ് ഒറവുങ്കര, രാജു പുതിയേടത്ത് ജനറൽ കൺവീനവർ ജോയ് കാളം പറമ്പിൽ, ജോൺ തച്ചിയത്ത്,ബിജു വെട്ടിത്താനം,ബെന്നി വയലിൽ എന്നിവർ നേതൃത്വം നൽകി.