Trending

മുണ്ടക്കൈ ടൗൺഷിപ്പിലെ 178 കുടുംബങ്ങൾക്കും ടി വി നൽകി ഡിവൈഎഫ്ഐ

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട മുണ്ടക്കൈയിലെ ജനതയെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ ഡിവൈഎഫ്ഐയുടെ സ്നേഹോപഹാരം. കൽപ്പറ്റയിൽ സർക്കാർ നിർമ്മിച്ച പുനരധിവാസ ടൗൺഷിപ്പിന്റെ ആദ്യഘട്ടത്തിൽ താമസമൊരുങ്ങിയ 178 കുടുംബങ്ങൾക്കും ഡിവൈഎഫ്ഐ ടി വി നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ടൗൺഷിപ്പിലെ ആദ്യഘട്ട ഗുണഭോക്താക്കൾക്കാണ് ടിവി ലഭിക്കുന്നത്.


2024 ജൂലൈ 29-ലെ രാത്രിയിൽ ഒരു നാടാകെ ഒലിച്ചുപോയപ്പോൾ എല്ലാം നഷ്ടപ്പെട്ടവർക്കായി സർക്കാർ അസാധ്യമായ വേഗത്തിലാണ് പുനരധിവാസം പൂർത്തിയാക്കിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നിർമാണം പൂർത്തിയാക്കിയ വീടുകളിലേക്കാണ് കുടുംബങ്ങളെത്തുന്നത്. നേരത്തെയും ദുരന്തബാധിത മേഖലകളിൽ ഭക്ഷണവും വസ്ത്രവും മരുന്നും എത്തിച്ച് മുൻപന്തിയിലുണ്ടായിരുന്നു ഡിവൈഎഫ്ഐ.

Post a Comment

Previous Post Next Post