ചേർത്തല : ചേർത്തല - മുട്ടത്തിപ്പറമ്പ് റോഡിൽ പള്ളിക്കവലയിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തണ്ണീർമുക്കം മുട്ടത്തിപ്പറമ്പ് വീഴാശേരിക്കരി വേണുഗോപാലിന്റെ മകൻ നന്ദഗോപാൽ (22), വയലാർ പഞ്ചായത്ത് ആറാംവാർഡ് മംഗളംപറമ്പ് വീട്ടിൽ കലേഷ് കുമാറിന്റെ മകൻ ആരവ് കൃഷ്ണ(24) എന്നിവരാണ് മരിച്ചത്. തിങ്കൾ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
ചേർത്തലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 2 മരണം
byWeb Desk
•
0