താമരശ്ശേരിയിൽ അടക്കം നഷ്ടപ്പെട്ട 34,000 ഫോണുകൾ കണ്ടെത്തി കേരള പോലീസിന്റെ സൈബർ സെൽ. ഇതുസംബന്ധിച്ച് ഉടമകൾക്ക് കൂട്ടത്തോടെ സന്ദേശമയച്ചിരിക്കുകയാണ് പോലീസ്. സി.ഇ.ഐ.ആർ. പോർട്ടലിൽ നിങ്ങൾ രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട് എന്നാണ് സന്ദേശം. ഫോൺ വീണ്ടെടുക്കുന്നതിനായി ഉടൻതന്നെ പരാതി നൽകിയ പോലീസ് സ്റ്റേഷനുമായോ അടുത്തുള്ള പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടണമെന്നും സന്ദേശത്തിൽ പറയുന്നു.
നഷ്ടപ്പെട്ട 34,000 ഫോണുകൾ പോലീസ് കണ്ടെത്തി.
byWeb Desk
•
0