Trending

ബാങ്കിലെത്തുന്ന വലിയ തുക നിമിഷങ്ങള്‍ക്കകം പിന്‍വലിക്കൽ; സാമ്പത്തിക തട്ടിപ്പിൽ കണ്ണികളായ 5 പേർ ഓപ്പറേഷൻ സൈ-ഹണ്ടിൽ താമരശ്ശേരിയിൽ പിടിയിൽ .

താമരശ്ശേരി:സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ ഓപ്പറേഷൻ സൈ-ഹണ്ടിൽ 5 പേർ താമരശ്ശേരിയിൽ പിടിയിൽ. വിവിധ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് മൂന്ന് മാസത്തോളം പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സൈ-ഹണ്ട്‌ ഓപ്പറേഷൻ നടത്തിയത്.9,50,000 രൂപ എക്കൗണ്ട് വഴി പിൻവലിച്ച
താമരശ്ശേരി പരപ്പൻ പൊയിൽ ആശാരിക്കണ്ടി സക്കറിയ, 12 ലക്ഷം രൂപ തട്ടിപ്പിലൂടെ എക്കൗണ്ട് വഴി കൈപ്പറ്റിയ വെളിമണ്ണ ചിറ്റാരിക്കുന്ന് മുഹമ്മദ് ആഷിഖ്,
എം ജെ ട്രേഡേഴ്സ് കിൻഫ്ര സ്മാൾ ഇൻട്രസ്റ്റിയൽ  ചുണ്ടേൽ എന്ന ജോയിൻ്റ് എക്കൗണ്ടിലൂടെ  വൻ തുക കൈപ്പറ്റിയ കൈതപ്പൊയിൽ കുയിൽ കണ്ടത്തിൽ കെ കെ ജറീഷ് (34), മയിലള്ളാംപാറ റോസ്ഗാഗാർഡൻ മുഹമ്മദ് ഷാഫി (51) എന്നിവരെയാണ് പിടികൂടിയത്.ഇവരുടെ സംഘത്തിൽപ്പെട്ട കുയിൽ കണ്ടത്തിൽ മുഹസിൻ (35) ന് എതിരെയും കേസെടുത്തിട്ടുണ്ട്.
കൂടാതെ എറണാകുളം കടവന്ത്ര പോലീസ് റജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ പുതുപ്പാടി പുഴങ്കര മുക്താർ (21) നെയും താമരശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്, ഇയാളെ കടവന്ത്ര പോലീസിന് കൈമാറും.

 
  



 

5) മുക്താർ, വയസ്സ് 21/26, പുഴങ്കര ഹൗസ്, പുതുപ്പാടി 
( കടവന്ത്ര സ്റ്റേഷനിൽ കേസ്സുണ്ട്.)


Post a Comment

Previous Post Next Post