Trending

അതിജീവനത്തിൻ്റെ പുതുഗാഥ; ‘വയനാട് ടൗണ്‍ഷിപ്പ് നാടിൻ്റെ ഒരുമയുടെ പ്രതീകം’, ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാടിൻ്റെ ഐക്യവും ഒരുമയും ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത ദുരന്തമാണ് ഉണ്ടായത്. ഒരുമിച്ച് കഴിയണമെന്ന ദുരന്തബാധിതരുടെ ആഗ്രഹത്തിനൊപ്പമാണ് സർക്കാർ നിന്നത്. കുഞ്ഞുങ്ങൾ മുതൽ മുതിർന്ന പൗരൻമാർ വരെ സഹായിക്കാൻ സന്നദ്ധരായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന വേളയിൽ സന്തോഷത്തോടൊപ്പം തന്നെ മൺമറഞ്ഞ് പോയവരെ ഓർത്തുള്ള സങ്കടവമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരുടെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിക്കുകയാണ്. അടുത്ത മഴക്കാലത്തിന് മുൻപ് മുഴുവൻ ദുരന്തബാധിതർക്കും സ്വന്തം ഭൂമിയും വീടും നൽകുന്നതായിരിക്കും. അതിനുള്ള കർമ്മ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


അതേസമയം, 178 കുടുംബങ്ങള്‍ക്ക് ഇന്ന് വീടിൻ്റെ താക്കോൽ വിതരണം കൈമാറും. മുഖ്യമന്ത്രിയുടെ ഇച്ഛാശക്തികൊണ്ടാണ് വയനാട് ടൗണ്‍ഷിപ്പ് യാഥാർഥ്യമായതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഞങ്ങള്‍ കല്ല് മാത്രം ഇടുന്നവരല്ല, കല്ലിന് മേലെ കല്ലുവെച്ച് വീടുവെക്കുന്നവരാണെന്ന് മന്ത്രി കെ രാജൻ പ്രതിപക്ഷത്തെ വിമർശിച്ചു.


നാട് കണ്ട ഏറ്റവും വലിയ ദുരന്തമാണ് മുണ്ടക്കൈ ചൂരൽമലയിൽ നടന്നത് ഒറ്റ രാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ട് പെരുവഴിയിലായവരായിരുന്നു ഒരു കൂട്ടം മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായത്. കേരളം അതിനോടെല്ലാം പൊരുതി നിന്നു അവരെ വഴിയാധാരമാക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. അതിനായി കഴിയാവുന്ന സ​ഹായങ്ങളെല്ലാം കേരളം തേടി. എന്നാൽ ദുരന്തം നടന്നത് കേരളത്തിലാണെന്ന ഒറ്റക്കാരണം കൊണ്ട് കേന്ദ്രം കേരളത്തെ അവ​ഗണിക്കുകയായിരുന്നു.


എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാൻ കൂടെയുണ്ടാകണമെന്ന് പലയാവർത്തി മുഖ്യമന്ത്രിയുൾപ്പെടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാൽ സഹായം നൽകിയില്ലെന്ന് മാത്രമല്ല. കിട്ടാവുന്ന സഹായങ്ങളെ മുടക്കുകയും ചെയ്തു. കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 2222.1 കോടി രൂപയാണ് എന്നാൽ കേന്ദ്രം നൽകിയത് കേവലം 260.56 കോടി രൂപമാത്രമാണ്. തുക ചെലവഴിക്കുന്നതിൽ മാനദണ്ഡം വച്ചുകൊണ്ട് കേരളത്തെ വരിഞ്ഞ് മുറുക്കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് സഹായങ്ങൾ വാരിക്കോരി നൽകുന്ന കേന്ദ്രത്തിന് ചൂരൽമല ഒരു പ്രശ്നമേ അല്ല.


ഹൈക്കോടതി ഇടപെടൽ ഉണ്ടായിട്ടും ദുരന്തബാധിതരുടെ കടബാധ്യതൾ എഴുതിത്തള്ളാൻ കേന്ദ്രം തയ്യാറായില്ല. എന്നാൽ ദുരന്തബാധിതരുടെ മുഴുവൻ കടവും കേരളത്തിലെ ഇടത് സർക്കാർ ഏറ്റെടുത്തു. 555 പേരുടെ 1620 കോടിയുടെ വായ്പകളാണ് സർക്കാർ ഏറ്റെടുത്തത്. നരേന്ദ്ര മോ​ദി കേരളത്തിൽ വന്ന് ഷോ കാണിച്ച് പോയതല്ലാതെ മറ്റൊന്നും ചെയ്തതുമില്ല. വയനാടിൻ്റെ ഇപ്പോഴത്തെ എംപിയോ മുൻ എംപി യോ അങ്ങനെയാരും വയനാടിന് വേണ്ടി ഒന്ന് കൈകോർത്ത് പിടിക്കാൻ തയ്യാറായിരുന്നില്ല. അവിടെ നിന്നും നിശ്ചയദാർഢ്യത്തിൽ കേരള സർക്കാരും ഈ നാട്ടിലെ നല്ലവരായ ജനങ്ങളും ചേർന്നാണ് ആ നാടിനേയും നാട്ടുകാരേയും ചേർത്ത് പിടിച്ച് മുന്നോട്ട് നീങ്ങിയത്.












Post a Comment

Previous Post Next Post