Trending

നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതി വീടിനകത്ത് മരിച്ച നിലയിൽ.





കൊടുവള്ളി: നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയായ കൊടുവള്ളി കളരാന്തിരി കോളികെട്ടിക്കുന്നുമ്മൽ മഹേഷ് കുമാർ (47) നെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽക്കാർ നടത്തിയ തിരച്ചിലിലാണ് വീടിൻ്റെ മുൻഭാഗത്തെ ബെഡ് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇയാൾ ഒറ്റ ക്കാണ് വീട്ടിൽ താമസം.

താമരശ്ശേരി അമ്പലമുക്കിൽ മയക്കുമരുന്ന് സങ്കേതം പരിശോധിക്കാൻ എത്തിയ പോലീസ് സംഘത്തെ ആക്രമിച്ച കേസിലും, വീട്ടിൽ വെച്ച് ഒന്നര കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ കേസിലും, വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ കേസിലും, കൂടാതെ മറ്റ് നിരവധി മയക്കുമരുന്ന് കേസിലും പ്രതിയാണ്.
ഇന്ന് രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.കൊടുവള്ളി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.മൃതദേഹം ഇൻക്വസ്റ്റ് നടപടിക്ക് ശേഷം നാളെ രാവിലെ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.

 

Post a Comment

Previous Post Next Post