കുണ്ടലശ്ശേരി സ്കൂളിലെ അധ്യാപികയായ സുശീലയാണ് മരിച്ചത്.
സുശീല സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ ബൈക്ക് വന്നിടിച്ചായിരുന്നു അപകടം.
അപകടത്തിൽ മറ്റൊരാൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാളെ ഉടൻ തന്നെ വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
നാട്ടുകാരും പോലീസും ചേർന്നാണ് സ്ഥലത്ത് പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. പ്രിയപ്പെട്ട അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം കുണ്ടലശ്ശേരി സ്കൂളിനും നാടിനും വലിയ നൊമ്പരമായിരിക്കുകയാണ്.