താമരശ്ശേരി: കാരാട്ട് റസാഖിൻ്റെ ലീഗിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ട് എം എ റസാഖ് മാസ്റ്റർക്ക് നേരെ ഒളിയമ്പുമായി കാരാട്ട് ഫൈസൽ.നേരത്തെ പല തവണ ലീഗിലേക്ക് മടങ്ങാൻ ശ്രമം നടത്തിയപ്പോൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചത് എം എ റസാഖ് മാസ്റ്റർ ആയിരുന്നു.
എന്നാൽ റസാഖ് മാസ്റ്ററുടെ എതിർപ്പിനെ അവഗണിച്ച് ലീഗിലേക്ക് വാതിൽ തുറന്ന പി കെ ഫിറോസ് അടക്കമുള്ളവർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചാണ് കാരാട്ട് ഫൈസലിൻ്റെ എഫ് ബി പോസ്റ്റ്.