Trending

കരുണ കാണിച്ചില്ല; കാരുണ്യ ഫാർമസി ജീവനക്കാരിയെ സസ്പെൻഡ് ചെയ്‌തു.


താമരശ്ശേരി വീൽച്ചെയറിലെ ത്തിയ ഇരുകാലുകളും തകർന്ന ഭിന്നശേഷിക്കാരനോട് മാനുഷി കപരിഗണനയില്ലാതെ പെരുമാറി യെന്ന പരാതിയെത്തുടർന്ന് കാ രുണ്യ കമ്യൂണിറ്റി ഫാർമസിയിലെ ജീവനക്കാരിക്ക് സസ്പെൻഷൻ.

താമരശ്ശേരി കാരുണ്യ കമ്യൂണിറ്റി ഫാർമസിയിലെ ഗ്രേഡ് വൺ ഫാർമസിസ്റ്റായ എം. നി മീലിതയെയാണ് കേരള മെഡി ക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ രാഹുൽ കൃഷ്ണ ശർമ സസ്പൻഡ് ചെയ്തത്. വീൽച്ചെയർ റൈറ്റ്സ് ഓർഗനൈസേഷൻ പ്രസി ഡന്റായ താമരശ്ശേരി തച്ചംപൊ യിൽ സ്വദേശി ബവീഷ് ബാലിൻ്റെ പരാതിയെ തുടർന്നാണ് വകുപ്പുതലനടപടി. ഭിന്നശേഷി സൗഹൃദമല്ലാത്ത ഫാർമസിയിലേ ക്ക് കയറാൻ പ്രയാസമുള്ള സാഹചര്യം പരിഗണിച്ച്, തൻ്റെ കൈയിൽനിന്ന് മരുന്നിൻ്റെ കുറിപ്പടി വന്ന് വാങ്ങാനോ, മരുന്ന് എത്തിച്ചുനൽകാനോ ഉള്ള മാനുഷികപരിഗണന കാണിച്ചില്ലെന്നും ഭിന്ന ശേഷിസമൂഹത്തെ അധിക്ഷേ പിക്കുന്നതരത്തിൽ സംസാരിച്ചെ ന്നുമായിരുന്നു കെ.എം.എസ്. സി.എലിനും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കും ബവീഷ് നൽകിയ പരാതിയിലെ ആരോപണം. തുടർന്ന്പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കെ.എം.എസ്. സി.എൽ. നിർദേശിക്കുകയും അന്വേഷണ കമ്മിറ്റി രൂപവത്ക രിക്കുകയും ചെയ്തു.

ഭിന്നശേഷിക്കാരനായ രോഗി യോട് മാനുഷികപരിഗണനയോ ടെ പെരുമാറുന്നതിൽ വീഴ്ചവരു ത്തിയെന്നതായിരുന്നു അന്വേഷ ണക്കമ്മിറ്റിയുടെ റിപ്പോർട്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post