Trending

കാരാട്ട് റസാഖ് വീണ്ടും മുസ്ലീം ലീഗിലേക്ക്; പാണക്കാട്ടെത്തി അംഗത്വം സ്വീകരിക്കും

കൊടുവള്ളി: മുൻ എംഎൽഎ കാരാട്ട് റസാഖ് ഇടതുബന്ധം അവസാനിപ്പിച്ച് ലീഗിലേക്ക് മടങ്ങുന്നു. സിപിഐഎമ്മിന് സഹയാത്രികരെ ചേർത്ത് പിടിക്കാൻ സാധിക്കുന്നില്ല. അതുകൊണ്ട് മാതൃസംഘടനയിലേക്ക് മടങ്ങുന്നു എന്ന് കാരാട്ട് റസാഖ് അറിയിച്ചു.

കൊടുവള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി റസാഖ് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം താൻ മത്സരിക്കാനില്ലെന്ന് റസാഖ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഇതിനിടയില്‍ സിപിഐഎം ജില്ലാ നേതൃത്വവുമായി കാരാട്ട് റസാഖിന് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും, എന്നാൽ അത് പരിഹരിച്ചുവെന്നും തരത്തിലുള്ള വാർത്തകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ലീഗിലേക്ക് മടങ്ങുകയാണ് എന്ന വിവരം കാരാട്ട് റസാഖ് ഔദ്യോഗികമായി പുറത്തുവിടുന്നത്. കാരാട്ട്സാ റസാഖ് നേരത്തെ രൂപീകരിച്ച "കാരാട്ട് ഫാൻസ്'' എന്ന വാട്ട്സ്
ആപ്പ് ഗ്രൂപ്പിൽ നിന്നും ഇടത് അഭാവികളെ കഴിഞ്ഞ ദിവസങ്ങളിൽ Remove ചെയ്തിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post