താമരശ്ശേരി പഞ്ചായത്ത് നവതി 2K26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാൻമാരായ പി.പി.അബ്ദുൽ ഗഫൂർ, നസീറ ഷരീഫ് മെമ്പർമാരായ പി.എ.അനിൽകുമാർ, ഹബീബുറഹ്മാൻ, അബ്ദുൽ റഷീദ്,ബിന്ദു ആനന്ദ്, ഖദീജ സത്താർ, സൗജ അബ്ദുറഹിമാൻ, അസിസ്റ്റൻ്റ് സെക്രട്ടറി എന്നിവർ സംബന്ധിച്ചു.