താമരശ്ശേരി: കൊടുവള്ളി നിയോജക മണ്ഡലത്തിൽ LDF സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിൽ, പല പേരുകൾ ഉയർന്നെങ്കിലും സലീം മടവൂരിനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി മത്സരിപ്പിക്കാൻ സാധ്യതയുണ്ട്. കൊടുവള്ളി മണ്ഡലത്തിൽ യു ഡി ഫ് സ്ഥാനാർത്ഥിയെ നിർണയിക്കാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.സൈനുൽ ആബിദിൻ തങ്ങൾ,വി എം ഉമ്മർ മാസ്റ്റർ, എം എ റസാഖ് മാസ്റ്റർ എന്നിവരെയാണ് മണ്ഡലത്തിന് അകത്തുനിന്ന് പരിഗണിക്കുന്നത്. മണ്ഡലത്തിന് പുറത്ത് നിന്നുമുള്ള സ്ഥാനാർത്ഥി ആവാനും സാധ്യതയുണ്ട്.