പുതുപ്പാടി പഞ്ചായത്തിലെ കാക്കവയലിൽ റോഡിൽ ബസ്സിൽ കയറാൻ നിൽക്കുകയായിരുന്ന കുട്ടികൾകൾക്കു നേരെ പരാക്രമം നടത്തുകയും, ചോദ്യം ചെയ്ത കുട്ടികളുടെ പിതാവായ റഷീദിനെ മൺവെട്ടി കൊണ്ട് അക്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയായ
കാക്കവയൽ വട്ടപ്പറമ്പിൽ നിഷാദ് (40) നെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു, താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. ഇയാൾ മയക്കുമരുന്ന് ലഹരിയിലാണ് ആക്രമം നടത്തിയതെന്നും, തൻ്റെ കുഞ്ഞുങ്ങൾ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്നും റഷീദും, നാട്ടുകാരും പറഞ്ഞു. താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് അകത്തും ഇയാൾ പരാക്രമം കാണിച്ചിരുന്നു. ഏറെ പണിപ്പെട്ടായിരുന്നു ഇയാളെ സെക്യുരിറ്റി ജീവനക്കാരും പോലീസും ചേർന്ന് കുതിര വട്ടം ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്.
സംഭവ ദിവസം തന്നെ ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ കഴിഞ്ഞ പുറത്തിറങ്ങിയതിനെ തുടർന്നാണ് ഇന്നു രാവിലെ പോലീസ് അറസ്റ്റു ചെയ്തത്.