Trending

എംഡിഎംഎയുമായി സോഷ്യൽമീഡിയതാരം വീണ്ടും പിടിയിൽ

കൊച്ചി: സോഷ്യൽമീഡിയ താരം റിൻസി മുംതാസ് എംഡിഎംഎയുമായി പിടിയിൽ. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിൽനിന്നാണ് പിടിയിലായത്. റിൻസിക്കൊപ്പം മൂന്നുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞവർഷം ജൂലൈയിലും എംഡിഎംഎയുമായി റിൻസി പിടിയിലായിരുന്നു.


രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. 3.58 ​ഗ്രാം എംഡിഎംഎ ഇവരിൽനിന്നും പിടികൂടി. ലഹരി വിൽപ്പന നടത്താനും ഇവർ പദ്ധതിയിട്ടിരുന്നാതി സൂചനയുണ്ട്.


കോഴിക്കോട് ഫറൂക്ക് സ്വദേശിയാണ് റിൻസി. മുൻപാ കാക്കനാട്ടുള്ള ഫ്ലാറ്റിൽവെച്ചാണ് റിൻസിയെ പിടികൂടിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post