Trending

ഗുരുവായൂരിൽ 10 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ




ഗുരുവായൂരിൽ 10 വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കോൺഗ്രസ് ഗുരുവായൂർ മണ്ഡലം സെക്രട്ടറിയും 36കാരനുമായ പ്രകാശനെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്. 10 വയസുള്ള കുട്ടിയെ വീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള പരാതി.

കുട്ടിയുടെ മാതാപിതാക്കളാണ് സംഭവത്തിൽ പൊലീസിന് പരാതി നൽകിയത്. തുടർന്ന് കേസ് അന്വേഷിച്ച ഗുരുവായൂർ ടെമ്പിൾ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ പ്രകാശനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയതായാണ് വിവരം.

T News

working in the field of advertising and printing

Post a Comment

Previous Post Next Post