താമരശ്ശേരി: ചമൽ പൂലോട് വെണ്ടേക്കുംചാലിൽ റജി (45)നെ മുൻ വൈരാഗ്യം വെച്ച് കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയും, ബന്ധുവായ ജിനീഷ് മോനെ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ കോടതിയിൽ ഹാജരാവാത്തതിനെ തുടർന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ച പ്രതി പൂലോട് ചിലമ്പിക്കുന്ന് സബിൻ ബേബിയെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്ത്
താമരശ്ശേരി കോടതിയിൽ ഹാജരാക്കി.
2020 ഡിസംബർ 20ന് ലെ വൈകീട്ട് 5 മണിക്ക് വെണ്ടേക്കും ചാലിൽ വെച്ചായിരുന്നു കേസിന് ആസ്പപദമായ സംഭവം.