Trending

താമരശ്ശേരിയിൽ വാഹന അപകടം;ഇന്നോവയിടിച്ച് തിരുവമ്പാടി സ്വദേശിയായ സ്കൂട്ടർ യാത്രികന് പരിക്ക്




താമരശ്ശേരി: കോഴിക്കോട് കൊല്ലഗൽ ദേശീയ പാതയിൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം  ഇന്നോവ കാർ ഇടിച്ച്  സ്കൂട്ടർ യാത്രികനായ തിരുവമ്പാടി തോട്ടുമാരിക്കൽ 
ജോബി ജോസിനാണ് സാരമായി പരിക്കേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രി 11 മണിയോടെയായിരുന്നു അപകടം.

കോഴിക്കോട് ഭാഗത്തു നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന പുൽപ്പള്ളി സ്വദേശികൾ സഞ്ചരിച്ച ഇന്നോവയാണ് സ്കൂകൂട്ടറിൽ ഇടിച്ചത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post