Trending

മലപ്പുറം പൂക്കോട്ടുരില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്തെ പൂക്കോട്ടൂരില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യംമുഹമ്മദ് ഫൗസാന്‍(7) ആദില്‍ ഹിറാഷ് (4) എന്നീ കുട്ടികളാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. കുട്ടികളെ കാണാതയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ സമീപത്തെ തോട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.സഹോദരിമാരുടെ മക്കളാണ് മരിച്ചത്. തുടര്‍ നടപടികള്‍ക്ക് ശേഷം നാളെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അതേസമയം കോഴിക്കോട് - പാലക്കാട് ദേശീയപാത ഇടകുർശ്ശിയിലെ വാഹനപാകടത്തിൽ ഒരാൾ മരിച്ചു . മരിച്ചത് മണ്ണാർക്കാട് സ്വദേശി അബ്ബാസാണ് മരിച്ചത്നിയന്ത്രണം വിട്ട ഓട്ടോ കാൽനട യാത്രക്കാരനായ അബ്ബാസിനെ ഇടിക്കുകയായിരുന്നു.തലക്ക് പരിക്കേറ്റ് അബ്ബാസിനെ ആശൂപത്രിയിലെത്തിച്ചുവെങ്കില്ലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് മാവൂർ റൂട്ടിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് 10 പേർക്ക്പരിക്ക്. ഈസ്റ്റ് ദേവഗിരിയിലാണ് അപകടം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post