Trending

വി ഡി സതീശൻ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയാക്കി; തീരുമാനമായത് സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ടാം ദിനത്തിൽ

വി ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. വകുപ്പ് വിഭജനം പൂർത്തിയാക്കി. മുഖ്യമന്ത്രി പട്ടിക ഗവർണർക്ക് കൈമാറി. സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ടാം ദിനത്തിലാണ് വകുപ്പ് വിഭജനം പൂർത്തിയാക്കാൻ ആയത്. ഉന്നത വിദ്യാഭ്യാസം ലീ​ഗിനല്ല വകുപ്പ് കോൺ​ഗ്രസ് ഏറ്റെടുത്തു. റോജി എം ജോൺ ആണ് ഉന്നത വിദ്യാഭ്യാസം ഏറ്റെടുത്തത്. എ പി അനിൽകുമാറിന് വൈദ്യുതിക്കൊപ്പം ദേവസ്വം. ഓജെ ജനീഷിന് സ്പോർട്സ് യുവജനകാര്യത്തിനൊപ്പം തൊഴിലും. ഫിഷറീസ് ഗ്രാമവികസന വകുപ്പുകൾ ലീഗിന് കൈമാറി എന്ന് സൂചന.

വിഡി സതീൻ മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. ഉന്നത വിദ്യാഭ്യാസം വിട്ടു നൽകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു മുസ്ലിം ലീഗ്. ഫിഷറീസ് വേണമെന്ന നിലപാടിലും ഉറച്ച് നിൽക്കുകയാണ് ലീഗ്. കെ.എം ഷാജിക്ക് സാമൂഹ്യനീതിയും കിട്ടണമെന്ന് ലീ​ഗ് വാശി പിടിച്ചിരുന്നു.


വി ഡി സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്തിന് പിന്നാലെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം ഇറങ്ങും എന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. എന്നാൽ കോൺഗ്രസിനുള്ളിലെ തർക്കവും പ്രധാന ഘടകകക്ഷിയായ ലീഗ് സമവായത്തിന് തയ്യാറാകാത്തതും കാരണം വകുപ്പ് വിഭജനം ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഫിഷറീസ് ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളെ ചൊല്ലിയായിരുന്നു കോൺഗ്രസിലും ലീഗിലും തർക്കം നിലനിന്നത്.

ഫിഷറീസ് കോൺഗ്രസ് കൈകാര്യം ചെയ്യണം എന്നതായിരുന്നു ലത്തീൻ സഭയുടെ ആവശ്യം. എന്നാൽ ഫിഷറീസ് നൽകിയാലേ ഉന്നത വിദ്യാഭ്യാസം വിട്ടു നൽകും എന്നതാണ് ലീഗിൻറെ നിലപാട്. ഇതിനുപുറമേ നിലവിൽ ലഭിച്ച വകുപ്പുകളിൽ മാറ്റം ആവശ്യപ്പെട്ട് മന്ത്രിമാർ രംഗത്തെത്തി കഴിഞ്ഞു. നാളെ നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കുന്ന സാഹചര്യത്തിൽ ഇന്ന് തന്നെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള തീവ്രശ്രമത്തിലാണ് മുഖ്യമന്ത്രി



T News

working in the field of advertising and printing

Post a Comment

Previous Post Next Post