സർവ്വീസിൽ നിന്നും വിരമിച്ച
താമരശ്ശേരി സർവീസ് സഹകരണബാങ്ക് സെക്രട്ടറിക്ക് ബാങ്ക് ഭരണസമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
18 വർഷത്തെ സേവനത്തിന് ശേഷമാണ് അജിത. കെ. വി. വിരമിക്കുന്നത്. താമരശ്ശേരി സി.മോയിൻകുട്ടി ഹാളിൽ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനം .കെ. ബാബു ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് കെ. പി. രാധാകൃഷ്ണൻ അധ്യക്ഷൻ ആയിരുന്നു.ടി. കെ. അരവിന്ദൻമാസ്റ്റർ, ടി. സി. വാസു,വി. കുഞ്ഞിരാമൻ,സന്ദീവ്മാടത്തിൽ, ബിജു. പി,ബാങ്ക് ഡയറക്ടർമാരായ സെബാസ്റ്റ്യൻ. കെ. വി, അബ്ദുൽമജീദ്,വി. രാജേന്ദ്രൻ, ഒ. പി. ഉണ്ണി, ഷംജിത്. എം. ആർ, അബ്ദുൽ ഹക്കീം, എൻ. പി. ദാമോദരൻ,ബിന്ദു ആനന്ദ്, രുഗ്മ. കെ. ടി, ബീന. കെ. പി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് പി. ഉല്ലാസ്കുമാർ സ്വാഗതവും ദീപ. ടി നന്ദിയും പറഞ്ഞു