താമരശ്ശേരി: താമരശ്ശേരിയിൽ പാർക്കിംങ്ങ് അനുവദിച്ചതായി ബോർഡ് സ്ഥാപിച്ച സ്ഥലത്ത് നിർത്തിയ കാറിന് പിഴ ചുമത്തിയതായി പരാതി.
താമരശ്ശേരി പോസ്റ്റാഫീസ് മുതൽ കെടവൂർ പള്ളി വരെ റോഡരികിൽ പാർക്കിംങ്ങ് അനുവദിച്ചു കൊണ്ടുള്ള ബോർഡ് ഫുട്പാപാത്ത് കൈവരിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതു കണ്ട് പോസ്റ്റ് ഓഫീസിന് മുന്നിൽ നിർത്തിയിട്ട കാറിനാണ് പിഴ ചുമത്തി എന്ന് കാണിച്ച് ചലാൻ അയച്ചത്.
