Trending

നഴ്സിംങ്ങ് സൂപ്രണ്ട് ഓഫീസിൻ്റെ അധികാരം കവർന്ന് ഇഷ്ടക്കാരെ ഏൽപ്പിക്കുന്നതായി ആരോപണം, നേഴ്സുമാരും ആശുപത്രി സൂപ്രണ്ടും തമ്മിൽ തർക്കം, ഓഫീസ് പ്രവർത്തനം ഏറെ നേരം സ്തംഭിച്ചു.ആരോപണം അടിസ്ഥാന രഹിതമെന്ന് സൂപ്രണ്ട്.

 നഴ്സിംങ്ങ് സൂപ്രണ്ട് ഓഫീസിൻ്റെ അധികാരം കവർന്ന് ഇഷ്ടക്കാരെ ഏൽപ്പിക്കുന്നതായി ആരോപണം, നേഴ്സുമാരും

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നഴ്സിംങ്ങ് സൂപ്രണ്ടോ, ഇവർ ഇല്ലാത്ത അവസരത്തിൽ സീനിയർ നഴ്സിംങ്ങ് ഓഫീസറോ കൈകാര്യം ചെയ്യേണ്ട ഹാജർ പുസ്തകം ആശുപത്രി സൂപ്രണ്ട് ഇഷ്ടക്കാരെ ഏൽപ്പിക്കുന്നതായി ആരോപിച്ച് നഴ്സുമാർ KGNA യുടെ നേതൃത്വത്തിൽ സംഘടിച്ച്  സൂപ്രണ്ടിൻ്റെ ഓഫീസിലെത്തി പ്രതിഷേധിച്ചു.  കാലാകാലങ്ങളായി റജിസ്റ്റർ സൂക്ഷിച്ചിരുന്നത് നഴ്സിംങ്ങ് സൂപ്രണ്ടിൻ്റെ ഓഫീസിലായിരുന്നെന്നും കഴിഞ്ഞ ദിവസമാണ് സൂപ്രണ്ടിൻ്റെ ഓഫീസിലേക്ക് മാറ്റിയതെന്നും പ്രതിഷേധക്കാർ പറഞ്ഞു.KGNA ജില്ലാ സെക്രട്ടറി പ്രജിതിൻ്റെ നേതൃത്വത്തിലാണ് നഴ്സുമാർ പ്രതിഷേധിച്ചത്.

 

എന്നാൽ നിലവിൽ ഉണ്ടായിരുന്ന നഴ്സിംങ് സൂപ്രണ്ട് റിട്ടയർ ചെയ്തതിനെ തുടർന്ന് തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്നും, പകരം  കാര്യങ്ങൾ നോക്കിയിരുന്ന ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് നഴ്സിംഗ് ഓഫീസർ പരീക്ഷക്കായി ലീവ് എടുത്തതും കാരണമാണ് റജിസ്റ്ററ്റുകൾ തൻ്റെ ഓഫീസിലേക്ക് മാറ്റിയതെന്നും, ക്വാഷൽ ലീവിന് അടക്കമുള്ള പല രേഖകളും തൻ്റെ ഓഫിസിൽ കൃത്യമായി എത്താതിരുന്ന സാഹചര്യത്തിലാണ് അറ്റൻ്റൻസ് റജിസ്റ്ററുകൾ  ഓഫീസിലേക്ക് മാറ്റിയതെന്നും, ഓഫീസിലെ ഉത്തരവാദപ്പെട്ട ഉദ്യാഗസ്ഥന് താൻ ചുമതല നൽകിയതു പ്രകാരമാണ റജിസ്റ്റർ സൂക്ഷിച്ചതെന്നും, അല്ലാതെ ആരുടെയെങ്കിലും വ്യക്തി പരമായ താൽപര്യം നോക്കിയല്ല ചുമതല ഏൽപ്പിച്ചതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ഗോപാലകൃഷ്ണൻ പറഞ്ഞു.മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

 ആശുപത്രി രേഖകളുടെ കസ്റ്ററ്റോഡിയൻ എന്ന നിലക്കാണ് തീരുമാനം കൈകൊണ്ടത്. 
എന്നാൽ
തർക്കങ്ങൾ ഉണ്ടായ നിലവിലെ സാഹചര്യത്തിൽ നിലവിലെ നേരത്തെ ഉണ്ടായിരുന്ന സ്റ്റാറ്റസ് കോ തൽക്കാലം തുടരുമെന്നും DMOയുമായി സംസാരിച്ച ശേഷം തുടർനടപടികളുമായി മുന്നോട്ട് പോകുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.
പോലീസും, സി പി ഐ (എം) നേതാക്കളും ഇടപെട്ടതിനെ തുടർന്നാണ് താൽക്കാലിക പരിഹാരമായത്.

സംഘർഷ സാധ്യത കണക്കിലെടുത്ത് താമരശ്ശേരി പോലീസ് സ്ഥലത്തെത്തിയിരുന്നു.
സംഭവങ്ങളെ തുടർന്ന് മണിക്കൂറുകളോളം ആശുപത്രി ഓഫീസിൻ്റെ പ്രവർത്തനം സ്തംഭിച്ചു.ഇന്ന് 12.30 ഓടെയായിരുന്നു പ്രതിഷേധക്കാർ ഓഫീസിൽ എത്തിയത്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post