താമരശ്ശേരി: പുതുപ്പാടി പഞ്ചായത്ത് മണൽവയൽ വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ഷിജി (39) നാണ് വെട്ടേറ്റത്.
മദ്യലഹരിയിലായിരുന്ന ഭർത്താവ് ബിജുവാണ് വാക്കത്തി കൊണ്ട് തലക്ക് വെട്ടിയത്. ആഴത്തിൽ മുറിവേറ്റ ഷിജിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുറത്ത് ജോലിക്ക് പോയിരുന്ന ഷിജി ജോലി കഴിഞ്ഞ് വൈകീട്ട് 4 മണിയോടെ വീട്ടിൽ തിരിച്ച് എത്തിയപ്പോഴാണ് ഭർത്താവ് ആക്രമിച്ചത്. ഇയാൾ വീട്ടിൽ തന്നെയായിരുന്നു. മദ്യപിച്ച് പതിവായി വീട്ടിൽ പ്രശ്നമുണ്ടാക്കുന്ന ആളാണ് ബിജുവെന്ന് ബന്ധുക്കൾ പറഞ്ഞു. ആദിവാസി വിഭാഗത്തിൽപ്പെട്ട കുടുംബമാണ്.