Trending

സമന്വയ പള്ളിപ്പുറം പതിനാലാം വാർഷികം..


സമന്വയ പള്ളിപ്പുറം പതിനാലാം വാർഷികം അഡ്വ പി കെ ഫിറോസ് MLA ഉത്ഘാടനം ചെയ്തു. നാടകത്തിനു ഇത്രയേറെ പ്രാധാന്യം നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന സമന്വയ ഈ നാടിന്റെ അഭിമാനമാണ്. നാടകത്തിലൂടെ ഒരു പാട് മെസ്സേജുകൾ സമൂഹത്തിന് നൽകാൻ കഴിയും. ഈ പ്രദേശത്തുള്ള കലാകാരന്മാർ 8 വർഷമായി നാടകം ചെയ്യുന്നു എന്നതും അതിന് പ്രോത്സാഹനം ചെയ്യുന്നതും ഈ പള്ളിപ്പുറത്തിന്റെ കലാ ഹൃദയമുള്ള മനുഷ്യരുടെ വിശാല മനസ്സിനെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. MLA എന്ന നിലയിൽ സാധ്യമായ എല്ലാ സഹായവും സമന്വയ ചെയ്യുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. സമന്വയ പ്രസിഡണ്ട് സത്താർ പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ, മെമ്പർമാരായ ഖദീജ സത്താർ, രജിത എം, ഷീജ ദിലീപ് എന്നിവർ സംസാരിച്ചു. സെക്രട്ടറി പ്രവീൺ കെ നമ്പൂതിരി സ്വാഗതവും ട്രഷറർ ഷൈജു തേറ്റാമ്പുറം നന്ദിയും പറഞ്ഞു. തുടർന്ന് അനിൽ പി സി പാലം രചനയും സംവിധാനവും നിർവഹിച്ച ആകാശക്കനവ് നാടകം അരങ്ങേറി..
T News

working in the field of advertising and printing

Post a Comment

Previous Post Next Post