Trending

ഗുഡ്സ് ഓട്ടോറിക്ഷയിൽ സ്വകാര്യ ബസ്സിടിച്ച് നന്മണ്ട സ്വദേശിക്ക് പരുക്ക്.ബസ് നിർത്താതെ പോയി.

 

താമരശ്ശേരി: താമരശ്ശേരി കാരാടി KSRTC ഡിപ്പോക്ക് മുന്നിൽ വെച്ചായിരുന്നു അപകടം. കൊടുവള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയിൽ അതേ ദിശയിൽ വന്ന താമരശ്ശേരി - ഈങ്ങാപ്പുഴ റൂട്ടിൽ ഓടുന്ന റോളക്സ് ബസ്സാണ് ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ റോഡിൽ മറിഞ്ഞ ഗുഡ്സ്
ഓട്ടോയിലെ ഡ്രൈവറായ  നന്മണ്ട സ്വദേശി ബജേഷ് (48) നാണ് പരുക്കേറ്റത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ബജേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച്. ട്രിപ്പ് അവസാനിപ്പിച്ച് താമരശ്ശേരി ചുങ്കത്തെ പെട്രോൾ പമ്പിൽ നിർയിട്ട ബസ് ഇതേ ബസ്സിലെ കണ്ടക്ടർ ഓടിച്ചു പോയ അവസരത്തിലാണ് അപകടത്തിൽപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. റോഡിൽ മറിഞ്ഞ ഓട്ടോ നിവർത്തി നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

നാട്ടുകാരുടെ തിരച്ചിലിനൊടുവിൽ താമരശ്ശേരി ഓടക്കുന്ന് പ്രവർത്തിക്കുന്ന IOC പെട്രോൾ പമ്പിനോട് ചേർന്ന പറമ്പിൽ നിർത്തിയിട്ട നിലയിൽ ബസ്സ്  പിന്നിട് കണ്ടെത്തി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post