Trending

അതിജീവനത്തിനൊരു കൈത്താങ്ങ്



 രാമനാട്ടുകര ഹയർ സെക്കണ്ടറി സ്കൂളിൽ നടപ്പാക്കുന്ന അതിജീവനത്തിനൊരു കൈത്താങ്ങ്  പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണില്ലാത്ത 30 വിദ്യാർത്ഥികൾക്ക് ഫോണുകൾ നൽകി. വിദ്യാലയത്തിലെ അധ്യാപകരും, ജീവനക്കാരും, മാനേജ്മെൻ്റും, പി.ടി.എ യും, പൂർവ്വ വിദ്യാർത്ഥി അസോസിയേഷനും (ROSA) ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത് 'വിദ്യാർത്ഥികൾക്കുള്ള ഫോണുകൾ പി.ടി.എ എക്സിക്യൂട്ടീവ് അംഗം ശ്രീ അനിൽകുമാറിന് നൽകിക്കൊണ്ട് ബഹുമാനപ്പെട്ട മലപ്പുറം ഡി ഇ ഒ ശ്രീ ഷാജൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.കൂടാതെ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി (രാമനാട്ടുകര ഹൈസ്കൂൾ സംഘം) തൊട്ടടുത്ത LP, UP വിദ്യാലയങ്ങളിലേക്ക് നൽകുന്ന മൊബൈൽ ഫോണുകളുടെ വിതരണവും നടന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി സുഭദ്ര ശിവദാസൻ, ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അബ്ദുള്ളക്കോയ 'കൊണ്ടോട്ടി എ.ഇ.ഒ ശ്രീമതി സുനിത, ചെറുകാവ് ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി വി.പി ഷീബ എന്നിവരാണ് വിദ്യാലയ പ്രതിനിധികൾക്ക് ഫോണുകൾ നൽകിയത്.മാനേജ്മെൻ്റ് കമ്മിറ്റിയംഗം ശ്രീ കുന്നത്ത് വാസു, പി.ടി.എ കമ്മിറ്റിയംഗം ശ്രീ അനിൽകുമാർ, പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ പ്രതിനിധി ശ്രീ പി.ടി ഉദയകുമാർ എന്നിവർ ആശംസകളർപ്പിച്ചു.സ്കൂൾ മാനേജ്മെൻ്റ് ജോയിൻ്റ് സെക്രട്ടറി ശ്രീ ഇ സത്യ കുമാർ നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post