താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വിനോദ സഞ്ചാരികൾ മലിന്യം തള്ളുന്നത് മൂലം പാതയോരങ്ങൾ മാലിന്യക്കൂമ്പാരങ്ങൾ കൊണ്ട് നിറയുന്നു. വീടുകളിൽ നിന്നും കൊണ്ടു വരുന്നതും, ഹോട്ടലുകളിൽ നിന്നും പാർസൽ വാങ്ങുന്നതുമായ ഭക്ഷണ അവശിഷ്ടങ്ങളും, കവറുകളും, കണ്ടയ്നറുകളും, കുടിവെള്ള കുപ്പികളുമാണ് പാതയോരങ്ങളിൽ തള്ളുന്നത്.ചുരത്തിൽ വസിക്കുന്ന കുരങ്ങുകളുടെ ജീവനുപോലും ഇത് ഭീഷണി ഉയർത്തുന്നുണ്ട്.
ക്ലീൻ ചുരം പദ്ധതിയുടെ ഭാഗമായി മാലിന്യം തള്ളുന്നവരുടെ പേരിൽ നേരത്തെ കർശന നടപടികൾ സ്വീകരിച്ചിരുന്നു.എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ കാരണം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും, പോലീസിൻ്റെയും, ചുരം സംരക്ഷണ സമിതി പ്രർത്തകരുടെയും സാന്നിദ്ധ്യം വേണ്ടത്ര ഇല്ലാത്തതിനാൽ ഇത്തരം പ്രവർത്തി തടയാൻ സാധിക്കുന്നില്ല. ചുരം സന്ദർശിക്കാൻ എത്തുന്നവർ മാലിന്യം ചുരത്തിൽ നിക്ഷേപിക്കാതെ മനോഹരമായി പരിപാലിക്കാൻ സഹകരിക്കണമെന്ന് ചുരം സംരക്ഷണ സമിതി പ്രസിഡൻ്റ് മൊയ്തു മുട്ടായി അഭ്യർത്ഥിച്ചു.
Photo: താമരശ്ശേരി ചുരത്തിലെ റോഡരികിൽ വിനോദ സഞ്ചാരികൾ വലിച്ചെറിഞ്ഞ മാലിന്യ കവറുകൾ.
Tags:
Latest News