Trending

മദ്യത്തിന് അമിത വില, ചുങ്കത്തെ ഹസ്തിനപുരി ബാർ പ്രതിഷേധത്തെ തുടർന്ന് ഏതാനും സമയം പൂട്ടിയിട്ടു,കൗണ്ടറിൽ ബില്ലടിച്ച് വിൽക്കാതെ മദ്യം കരിഞ്ചന്ത വിൽപ്പന. അമ്പായത്തോട് ബാറിൽ സർക്കാർ നിശ്ചയിച്ച വിലക്ക് വിൽപ്പന.

കൗണ്ടറിൽ ബീറും, വൈനും മാത്രം, ബാറിൻ്റെ മറ്റൊരു ഭാഗത്തു കൂടെ വില കൂട്ടി മദ്യം ബ്ലാക്കിന് വിൽക്കുന്നു. എക്സൈസ് ഉദ്യോഗസ്ഥർ വെറും നോക്കുകുത്തികളായി മാറുന്നു.





താമരശ്ശേരി: മദ്യത്തിന് വില കൂട്ടി വിറ്റ താമരശ്ശേരി ചുങ്കത്ത ഹസ്തിനപുരി ബാർ മദ്യം വാങ്ങാൻ എത്തിയവർ സംഘടിച്ചതിനെ തുടർന്ന് ഏതാനും സമയം അടച്ചു.. മദ്യത്തിൻ്റെ വിൽപ്പന വിലയേക്കാൾ 10% ത്തോളം അധിക തുക ഈടാക്കിയായിരുന്നു മദ്യം വിറ്റിരുന്നത്.നിയമപ്രകാരം ഈടാക്കാൻ സാധിക്കുന്ന തുകക്ക് പുറമെ 10% അധികം ചേർത്ത് ബിൽ അടിക്കുമെങ്കിലും, ബില്ലിൻ്റെ താഴെ ഭാഗം മുറിച്ചു മാറ്റി ഉപഭോക്താക്കൾക്ക് നൽകുകയുമാണ് ചെയ്തിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ചിലർ ചോദ്യം ചെയ്തപ്പോൾ ജീവനക്കാർ നൽകിയ മറുപടി അമിത തുക നൽകാൻ തയ്യാറുള്ളവർ മദ്യം വാങ്ങിയാൽ മതി എന്നായിരുന്നു. ഈ വിവരം മദ്യം വാങ്ങിയ ഒരാൾ താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടറെ ഫോണിൽ അറിയിച്ചിരുന്നു.
അതിനു ശേഷം വിവരം ആരായാൻ എക്സൈസ് ഇൻസ്പെപെക്ടറെ ഫോണിൽ ബന്ധപ്പെട്ട മാധ്യമ പ്രവർത്തകന് നൽകിയ മറുപടി ബാറിൽ അമിത തുക ഈടാക്കുന്നില്ലായെന്നും അദ്ദേഹം വിളിച്ച് അന്വേഷിച്ചിരുന്നു എന്നുമാണ്.

എന്നാൽ ഇതിനു ശേഷം മദ്യം വാങ്ങാൻ ചെന്നയാളിൽ നിന്നും അമിത വില ഈടാക്കിയതിനെ തുടർന്ന് അദ്ദേഹം നേരിട്ട് എക്സൈസ് ഓഫീസിൽ എത്തുകയും പരാതി പറയുകയുമായിരുന്നു. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥൻ ബാറിൽ എത്തിയതായും പറയുന്നു..

തൽസമയം ബാറിൽ ഉണ്ടായിരുന്ന അമിത തുക നൽകിയവർക്ക് അധികമായി ഈടാക്കിയ സംഖ്യ തിരികെ നൽകി.
തുടർന്ന് മദ്യവിൽപ്പന താൽക്കാലികമായി നിർത്തി ബാർ ഏതാനും സമയം പുട്ടുകയും ചെയ്തു.
മണിക്കൂറുകൾക്ക് ശേഷം വീണ്ടും തുറന്നപ്പോൾ കൗണ്ടറിൽ നിന്നും നൽകുന്നത് ബീറും, വൈനും മാത്രം, എന്നാൽ അമിത വില ഈടാക്കി മറ്റൊരു ഭാഗത്തു കൂടെ കരിഞ്ചന്തയിൽ മദ്യവിൽപ്പന നടക്കുന്നുണ്ട്.

അതസമയം അമ്പായത്തോട് ബാറിൽ ഈടാക്കുന്നത് സർക്കാർ നിശ്ചയിച്ച തുക മാത്രം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post