ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിൽ പരുക്ക് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞില്ലെന്ന പരാതിയുമുണ്ട്. മറ്റൊരു ആശുപത്രിയിൽ എത്തിച്ചു നടത്തിയ വിശദ പരിശോധനയിലാണ് ചെറുകുടലിനു പരുക്ക് കണ്ടെത്തിയത്. പരുക്കേറ്റ ഭാഗം ശസ്ത്രക്രിയ നടത്തി സ്ഥിതി നിയന്ത്രണ വിധേയമായിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് അപ്രതീക്ഷത മരണം.
പഠനത്തിൽ മിടുക്കിയായ വൃന്ദ മികച്ച നർത്തകിയും ആയിരുന്നുവെന്ന് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകർ ഓർക്കുന്നു. എൻസിസി കെഡറ്റ് ആയ വൃന്ദയുടെ മൃതദേഹം ഇന്നലെ സ്കൂളിൽ എത്തിച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാൻ എൻസിസി കെഡറ്റുകൾ എത്തിയിരുന്നു.
Tags:
Latest News
