"ഭരണഘടന സംരക്ഷിക്കുക ഇന്ത്യയെ രക്ഷിക്കുക" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഡിവൈഎഫ്ഐ താമരശ്ശേരി നോർത്ത് മേഖല കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ ജ്വാലാ ക്യാംപെയിൻ ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിൻ സെക്രട്ടറി ബിജീഷ് എ കെ ഉദ്ഘാടനം ചെയ്തു. മേഖല ജോയിൻ സെക്രട്ടറി ലിജീഷ് എം കെസ്വാഗതം ചെയുകയും മേഖലാ പ്രസിഡന്റ് പി കെവിജിത്ത് അധ്യക്ഷത വഹിക്കുകയും ചെയ്തു. ചടങ്ങിൽ മേഖലാ കമ്മിറ്റി അംഗം നസിയ ഷമീർ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വാതന്ത്ര്യ സംരക്ഷണ ജ്വാല മേഖലാ പ്രസിഡന്റ് വിജിത്ത് പകർന്നു നൽകി.മേഖലാ ട്രഷറർ ഷംസീർ നന്ദി പറഞ്ഞു സംസാരിച്ചു.
Tags:
Latest News