Trending

വ്യാജവാർത്തകൾ നൽകി ജീവിതം വഴിമുട്ടിക്കരുത്;ആക്രി സാധനങ്ങൾ പെറുക്കി ജീവിക്കുന്ന കുടുംബങ്ങൾ.






താമരശ്ശേരി: സമൂഹമാധ്യമങ്ങൾ വഴി വ്യാജവാർത്ത പ്രചരിപ്പിച്ച് തങ്ങളുടെ ജീവിതം വഴിമുട്ടിക്കരുതെന്ന് ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് കഴിയുന്ന കുടുംബങ്ങൾ പറഞ്ഞു.

താമരശ്ശേരി ഭാഗത്ത് സ്ത്രീകളും പുരുഷൻമാരുമടങ്ങുന്ന അറുപതിൽ അധികം പേർ ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് നിത്യ ചിലവിന് വക കണ്ടെത്തുന്നവരാണ്. എന്നാൽ ചിലയാളുകൾ വ്യാജവാർത്ത തയ്യാറാക്കി പ്രചരിപ്പിക്കുന്നത് മൂലം ആളുകൾ തങ്ങളെ സംശയത്തിൻ്റെ നിലയിൽ കാണുകയും, പലസ്ഥലങ്ങളിൽ നിന്നും ഓടിച്ചു വിടുകയും ചെയ്യുന്നതായും ഇവർ പറഞ്ഞു.

കഴിഞ്ഞ ദിവസം താമരശ്ശേരി കോരങ്ങാട് ഭാഗത്ത് കുറുവ സംഘം എത്തിയെന്ന് ഒരു വീട്ടിലെ CC tv ദൃശ്യങ്ങൾ സഹിതം ചില പ്രാദേശിക വാർത്താ ഗ്രൂപ്പുകാർ വാർത്ത നൽകിയിരുന്നു, എന്നാൽ ദൃശ്യത്തിൽ കാണുന്നവർ വർഷങ്ങളായി താമരശ്ശേരി ഭാഗത്ത് ആക്രി സാധനങ്ങൾ  പെറുക്കി ചുങ്കം, കോരങ്ങാട്, അമ്പായത്തോട് ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നവരാണ്. CC tv യിൽ ദൃശ്യം പതിഞ്ഞദിവസവും ഇവർ ശേഖരിച്ച സാധനങ്ങൾ വിൽക്കാൻ എത്തിയിരുന്നതായി ആക്രി സാധനങ്ങൾ ശേഖരിക്കുന്ന കടയുടമ ഉബൈദ് പറഞ്ഞു.

പുരുഷൻമാരും, സ്ത്രീകളും വെവ്വേറയായും, കൂട്ടമായും സാധനങ്ങൾ പെറുക്കാൻ പോകാറുണ്ട്, ചിലയിടങ്ങളിൽ നിന്ന് വില കൊടുത്തും, ചിലർ സൗജന്യമായും സാധനങ്ങൾ നൽകാറുണ്ട്.
പൊതുവെ ജീവിതം വഴിമുട്ടിയ കോവിഡ് കാലത്ത് വ്യാജ വാർത്തകൾ കൂടി പടച്ചു വിടുന്നതിനാൽ  അന്നന്നത്തെ അന്നത്തിനായുള്ള വഴി കൊട്ടിയടക്കപ്പെടുകയാണെന്നും, ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് വാസ്തവം മനസ്സിലാക്കാൻ തയ്യാറാവണമെന്നും ആക്രി സാധനങ്ങൾ പെറുക്കി ജീവിക്കുന്നവർ പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post