Trending

താമരശ്ശേരി ചുങ്കത്തിന് സമീപം വാഹന അപകടം, ടിപ്പർ ലോറിയും, കാറും കൂട്ടി ഇടിച്ചാണ് അപകടം .


താമരശ്ശേരി: താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിൽ ചുങ്കം മൃഗാശുപത്രിക്ക് സമീപമാണ് അപകടം. താമരശ്ശേരി ഭാഗത്ത് നിന്നും ഓമശ്ശേരിയിലേക്ക് പോകുകയായിരുന്നKL 55 AC 1702 നമ്പർ കാറും മുക്കം ഭാഗത്ത് നിന്നും വരികയായിരുന്ന KL 57 T 14 48 നമ്പർ ടിപ്പർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.
മൃഗാശുപത്രിക്ക് സമീപത്തെ പള്ളിമുറ്റത്ത് നിന്നും അപകട വളവായ റോഡിലേക്ക് അശ്രദ്ധമായി ഇന്നോവ കാർ പിന്നോട്ട് എടുത്തതാണ് അപകട കാരണമെന്ന് ഡ്രൈവർമാർ പറഞ്ഞു. താമരശ്ശേരി കത്തറമ്മൽ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല. ഇന്നു വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post