കട്ടിപ്പാറ: പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കാട്ടുപന്നി അടക്കമുള്ള വന്യമൃഗ ശല്യം രൂക്ഷമാണെന്നും ,കാട്ടിൽ നിന്ന് ഭക്ഷണം ലഭിക്കാത്ത വന്യമൃഗങ്ങൾ കൂട്ടത്തോടെ കർഷകരുടെ കൃഷിയിടങ്ങളിൽ പ്രവേശിച്ച് കർഷകരുടെ ഇടവിളകൃഷികളായ മരച്ചിനി, വാഴ , നാളികേരം കൊക്കോ അടയ്ക്ക മുതലായവ നശിപ്പിച്ചു കൊണ്ടിരിക്കയാണെന്നും ബൈക്ക് യാത്രക്കാരെ കാട്ടുപന്നികൾ ആക്രമിക്കുന്നത് പതിവായിരിക്കുകയാണെന്നും വിടുകളിൽ പ്രവേശിക്കുന്ന കുരങ്ങൻമ്മാർ ഭക്ഷണ സാധനങ്ങൾ വീട് ഉപകരണങ്ങൾ ഇവ നശിപ്പിക്കുന്നതായും,
അത് കൊണ്ട് ഈ വിഷയത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ ക്ഷുദ്രജീവി പട്ടികയിൽ ഉൾപ്പെടുത്തി പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും കർഷകർക്ക് തോക്ക് ലൈസൻസ് ലഭിക്കാൻ ആവശ്യമായ നടപടി ക്രമങ്ങൾ ലളിതമാക്കണമെന്നും സിപിഐഎം കട്ടിപ്പാറ ടൗൺ ബ്രാഞ്ച്നു വേണ്ടി ലത്തീഫ് കോറി ക വനം വകുപ്പ് മന്ത്രിക്ക് നിവേദനത്തിൽ ആവശ്യപ്പെട്ടു.
---------------------------------------
ഇതേ ആവശ്യം ഉന്നയിച്ച് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മയും മന്ത്രിക്ക് നിവേദനം നൽകി.
കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.മോയത്ത് മുഹമ്മത്.കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി സെബാസ്റ്റിൻ.സലിം പുല്ല ടി.മെമ്പർ ഷാഹിം ഹാജി എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
