തിരുവനന്തപുരം കാരേറ്റ് പുളിമാത്തിൽ ആംബുലൻസ് പതിനഞ്ച് അടി താഴ്ചയിലേക്ക് മറിഞ്ഞ് രോഗി ഉൾപ്പെടെ മൂന്നുപേർക്ക് ഗുരുതര പരുക്ക്.
കനത്ത മഴയ്ക്കിടെ എതിരെവന്ന കെ.എസ്.ആർ.ടി.സി ബസ് മറ്റൊരു വാഹനത്തെ മറികടന്നുവന്നതോടെയാണ് നിയന്ത്രണംവിട്ട് ആംബുലൻസ് മറിഞ്ഞത്. പത്തനാപുരം ഗാന്ധിഭവനിൽ നിന്ന് രോഗിയുമായി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് പോകവേയാണ് അപകടം.
ഗുരുതരമായി പരുക്കേറ്റ രോഗിയെയും ഡ്രൈവറെയും നഴ്സിങ് അസിസ്റ്റന്റിനെയും വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:
Latest News
