Trending

കറുകച്ചാലിൽ കാറും ബസും കൂട്ടിയിടിച്ച് 2 പേർക്ക് ദാരുണാന്ത്യം.


കോട്ടയം: കറുകച്ചാലിൽ കാറും ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ 2 പേർക്ക് ദാരുണാന്ത്യം. കോട്ടയം മുട്ടമ്പലം കാഞ്ഞിരക്കാട്ടിൽ ശ്രീജിത്ത് (33) ,സേലത്ത് സ്ഥിര താമസക്കാരനായ കോതനല്ലൂർ സ്വദേശി പുരുഷോത്തമൻ (65)എന്നിവരാണ് മരിച്ചത്.

കറുകച്ചാൽ കോട്ടയം റോഡിൽ തൈപ്പറമ്പ് ജംഗ്ഷന് സമീപം കാറും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു.

അപകടത്തിൽ പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കറുകച്ചാൽ ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് പോയ കാർ മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ചുങ്കപ്പാറയിലേക്ക് പോയ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.

അപകടത്തിൽ പെട്ട കാർ മറ്റൊരു കാറിൽ ഇടിച്ചെങ്കിലും വാഹനത്തിലുണ്ടായിരുന്ന ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. റാന്നിയിൽ ബന്ധുവിൻ്റെ വിവാഹത്തിന് പോയി മടങ്ങിയ സംഘത്തിന്റെ കാറാണ് അപകടത്തിൽപെട്ടത്. കറുകച്ചാൽ പോലീസും പാമ്പാടിയിൽ നിന്നും ഫയർഫോഴ്സുമെത്തി മേൽനടപടി സ്വീകരിച്ചു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post