താമരശ്ശേരി : കുടുംബത്തോടൊപ്പം കക്കയം ഡാമിന് സമീപം കരിയാത്തം പാറ കാണാനെത്തി പുഴയിൽ തെന്നി വീണ് അപകടത്തിൽപ്പെട്ട തലശ്ശേരി പാനൂർ സ്വദേശി പാറോട് കണ്ണങ്കോട് കൊല്ലന്റവിട മുഹമ്മദിന്റെ മകൻ മിഥിലാജ് (17)ൻ്റ മരണം ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് പേരാമ്പ്രയിലെ ബന്ധുക്കളോടൊപ്പം മിഥ്ലാലാജ് അടങ്ങുന്ന സംഘം കരിയാത്തം പാറയിൽ എത്തിയത്. മിഥിലാജ് കുളിക്കുന്നതിനിടയിൽ ചുഴിയിൽ അകപെടുകയായിരുന്നു .
കരക്ക് കയറ്റിയ ശേഷം മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്.. ഖബറടക്കം പാറോട് ജുമാ മസ്ജിജിദിനടക്കും.ൽ
