Trending

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; രണ്ടു പേർ അറസ്റ്റിൽ



തിരുവനന്തപുരം:പാലോട്  ഇലവുപാലം സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാത്രിയിൽ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ രണ്ടു പ്രതികളെ പാലോട് പോലിസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ പുലിപ്പാറ വാലുപച്ച തടത്തിവിള വീട്ടിൽ നിഖിൽ (19, )കടയ്ക്കൽ, മുകുന്ദേരി വാർഡിൽ അയിരക്കുഴി പാലയ്ക്കൽ ചരുവിള പുത്തൻ വീട്ടിൽ മുഹമ്മദ് ഇർഫാൻ (19) എന്നിവരാണ് അറസ്റ്റിൽ ആയത്.
ഒക്ടോബർ 14 ന് അർദ്ധരാത്രിയിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ കാണാനില്ല എന്ന് സ്റ്റേഷനിൽ ഫോൺ വഴി ലഭിച്ച പരാതിയെ തുടർന്ന് പാലോട് പോലിസ് കുട്ടിയുടെ വീട്ടിലും പരിസരങ്ങളിലുമായി അന്വേഷണം നടത്തി പുലർച്ചെ അഞ്ച് മണിയോടുകൂടി പെൺകുട്ടിയെ തേരിയിൽ ഭാഗത്തു നിന്നും കണ്ടെത്തി കൂട്ടി കൊണ്ട് വന്ന് വിവരങ്ങൾ ചോദിച്ചു മനസിലാക്കിയതിൽ ഇൻസ്റ്റാഗ്രാം വഴി അടുത്ത കാലത്തായി പരിചയപ്പെട്ട പ്രതികൾ സ്നേഹം നടിച്ച് പെൺകുട്ടിയുടെ വീടിന് സമീപം എത്തി ബൈക്കിൽ കയറ്റി കൊല്ലായിൽ ഭാഗത്തേക്ക് കൊണ്ടു പോയ ശേഷം സമീപത്തുള്ള ഒരു സ്കൂൾ കെട്ടിടത്തിൽ എത്തിച്ച് പ്രതികൾ രണ്ടു പേരും കൂടി പീഡിപ്പിച്ച ശേഷം തിരികെ ബൈക്കിൽ കയറ്റി ഇലവു പാലത്തിനു സമീപം ഇറക്കിയ ശേഷം കടന്നു കളയുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും പെൺകുട്ടിയെ വിളിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിൽ പ്രതികളെ തിരിച്ചറിഞ്ഞു മണിക്കൂറുകൾക്കകം അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
T News

working in the field of advertising and printing

Post a Comment

Previous Post Next Post