Trending

പേരാമ്പ്ര കരിയാത്തും പാറയില്‍ പുഴയിൽ കുളിക്കാനിറങ്ങിയ പതിനേഴുകാരന്‍ മുങ്ങിമരിച്ചു



കക്കയം: കരിയാത്തും പാറയില്‍ പുഴയിൽ കുളിക്കാനിറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു. തലശ്ശേരി പാനൂര്‍ സ്വദേശി മിദ്ലാജ് ആണ് മുങ്ങി മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. മിദ്ലാജിനെ ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അവധി ദിനങ്ങള്‍ ആഘോഷിക്കുന്നതിനായാണ് മിദ്ലാജ് കുടുംമ്പത്തോടൊപ്പം  കരിയാത്തുംപാറയിലെത്തിയത്. മൂന്ന് മണിക്ക് ഇവിടെ എത്തിയ സംഘം വെള്ളത്തില്‍ കുളിക്കുന്നതിനിടെ അഞ്ച് മണിയോടെ മിദ്ലാജ് ഒഴുക്കില്‍പ്പെടുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു.


മൂന്ന് വര്‍ഷത്തിനിടെ പതിമൂന്ന് പേരോളം ഇവിടെ ഒഴുക്കില്‍പ്പെട്ട് മരിച്ചിട്ടുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് ഇവിടെയെല്ലാം ഇറങ്ങുന്നതിന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഈ സംഘം വെള്ളത്തിലിറങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post