താമരശ്ശേരി: താമരശ്ശേരി പുതിയ ബസ് സ്റ്റാൻ്റിലെ വിളക്കുകളെല്ലാം കണ്ണടച്ചത് കാരണം സ്റ്റാൻ്റ് സന്ധ്യ മയങ്ങിയാൽ സാമൂഹ്യ വിരുദ്ധരുടെ താവളമാവുന്നു. സന്ധ്യയായാൽ ഏതാനും കടകളിൽ നിന്നുള്ള വെളിച്ചം മാത്രമാണ് സ്റ്റാൻ്റിൽ ഉണ്ടാവുക, കടകൾ അടച്ചാൽ പിന്നെ കൂരിരുട്ടും.
ഈ അനുകൂല സാഹചര്യമാണ് മദ്യ, മയക്കുമരുന്ന്, ലഹരി മാഫിയകളും സമൂഹ്യ വിരുദ്ധരും ഇവിടെ കേന്ദ്രീകരിക്കാൻ കാരണം.
നൈറ്റ് പെട്രോളിംഗിന് വരുന്ന പോലീസിനു പോലും ഇരുട്ട് കാരണം ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നവരെ കാണാൻ സാധിക്കില്ല.
താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനോട് ചേർന്ന സ്റ്റാൻറിലെ ഈ ദുരാവസ്ഥക്ക് പരിഹാരം കാണണമെന്ന് ഭരണാധികാരികളോടും, ജനപ്രതിനിധികളോടും, ഉദ്യോഗസ്ഥരോടും നാട്ടുകാർ പലതവണ പരാതി പറഞ്ഞിട്ടും യാതൊരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല.
Tags:
Latest News
