Trending

സോളാർ ഇടപാടുമായി ബന്ധപ്പെട്ട പരാമർശം; ഉമ്മൻ ചാണ്ടിക്ക് വി.എസ് 10 ലക്ഷം നൽകണം


തിരുവനന്തപുരം: സോളാർ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി നൽകി ഹർജിയിൽ മുൻ മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദന് തിരിച്ചടി. പരാമർശത്തിൽ വിഎസ് ഉമ്മൻചാണ്ടിക്ക് പത്തു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി വിധിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതിയുടേതാണ് ഉത്തരവ്.

2013 ആ​ഗസ്റ്റിൽ ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിഎസ് അഴിമതി ആരോപണം ഉന്നയിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഒരു കമ്പനി ഉണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു വി.എസിന്റെ പരാമർശം. ഈ പരാമർശം മുൻനിർത്തിയാണ് ഉമ്മൻ ചാണ്ടി നഷ്ടപരിഹാര കേസ് ഫയൽ ചെയ്തത്. 

സത്യം ജയിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഒന്നും സംഭവിക്കില്ല. സത്യം ജയിക്കും. എത്ര കാലം കഴിഞ്ഞാലും തെളിയുക തന്നെ ചെയ്യുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യന്ത്രിയായിരുന്ന കാലത്ത് നിരവധി ആക്ഷേപങ്ങൾ നേരിട്ടു. തെറ്റ് ചെയ്തില്ലെന്ന് പൂർണ ബോധ്യമുണ്ട്. അതുകൊണ്ട് ഭയമില്ലായിരുന്നു, എത്ര കേസുകൾ, എത്ര കമ്മിഷനുകൾ. സത്യം ജയിച്ചു എന്ന് മനസിലായി. അദ്ദേഹം പറഞ്ഞു. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post