വിഴിഞ്ഞത്തെ പതിനാലുകാരിയുടെ കൊലപാതകത്തിൽ വഴിത്തിരിവ്. ഒരു വർഷം മുമ്പ് 14 കാരി കൊല്ലപ്പെട്ടതിന് പിന്നിലും റഫീഖ ബീവിയും മകനുമാണെന്നാണ് പുതിയ വെളിപ്പെടുത്തൽ. പൊലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് ഇവർ കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
അയൽവാസിയായ ശാന്തകുമാരിയെ കൊന്ന കേസിൽ ഇന്നലെയാണ് റഫീഖയും മകനും അറസ്റ്റിലായത്. മകൻ കാരണം ഒരു പെണ്ണ് ചത്തു എന്ന് റഫീഖ പൊലീസിനോട് പറഞ്ഞു. ഷഫീഖ് പീഡിപ്പിച്ച വിവരം പുറത്തുവരാതിരിക്കാനാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും ഇവർ പൊലീസിനോട് പറഞ്ഞു.
പെൺകുട്ടിയെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ശാന്തകുമാരിയെ കൊലപ്പെടുത്തിയ അതേ ചുറ്റിക കൊണ്ട് തന്നെ തലക്കടിച്ചാണ് പെൺകുട്ടിയേയും കൊലപ്പെടുത്തിയതെന്നും ഇവർ സമ്മതിച്ചു.