Trending

വൈത്തിരിയില്‍ എം.ഡി.എം.എ യുമായി 4 യുവാക്കള്‍ പിടിയില്‍


വൈത്തിരി: വയനാട് ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ പോസീസ് മേധാവി അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസിന്റെ നിര്‍ദ്ദേശമനുസരിച്ച് കല്‍പ്പറ്റ ഡിവൈഎസ്പി എം.ഡി സുനില്‍, വൈത്തിരി പോലീസ് ഇന്‍സ്‌പെക്ടര്‍ ദിനേശ് കോറോത്ത് എന്നിവരുടെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ രാംകുമാറും സംഘവും പഴയ വൈത്തിരി ചാരിറ്റിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന ഹോംസ്‌റ്റേയില്‍ നടത്തിയ പരിശോധനയില്‍ മാരകമയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി.

 സംഭവുമായി ബന്ധപ്പെട്ട് വൈത്തിരി പന്ത്രണ്ടാം ബ്രിഡ്ജ് കരുമങ്കന്‍ പ്രജോഷ് വര്‍ഗ്ഗീസ് (37), വൈത്തിരി ചാരിറ്റി ചിറക്കല്‍ ഷഫീഖ് (26), കോഴിക്കോട് പന്നിയങ്കര പുളിക്കല്‍ പാടം സി.പി ഹൗസില്‍ സി.പി റഷീദ്(34), കോഴിക്കോട് കല്ലായി രാമന്‍കുളങ്ങര ആര്‍.കെ ഹൗസില്‍ ആര്‍.കെ ജംഷീര്‍ (32) എന്നിവരെ അറസ്റ്റ് ചെയ്തു.

ഇവരുടെ പക്കല്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച 40000 രൂപയോളം വിലവരുന്ന 2.14 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. എസ്.ഐ രാംകുമാര്‍, സിപിഒമാരായ ഉനൈസ്,ആരുണ്‍ കുമാര്‍, നവീന്‍,അബ്ദുള്‍ നാസര്‍, സബിത്ത്,ഷാലു ഫ്രാന്‍സിസി,രമേഷ്,റയീസ്,ബാലുനായര്‍,അഖിലേഷ്,എസ്.സി.പി.ഒ മാരായ താഹിര്‍,രാകേഷ് ചന്ദ്രന്‍,അബ്ദുള്‍ റഹ്മാന്‍,ഷാജഹാന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post